പാലക്കാട്: വാളയാറിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്തുണ്ടായിരുന്ന ജനപ്രതിനിധികൾക്കും പൊലീസുകാർക്കും മാദ്ധ്യമ പ്രവർത്തകർക്കും ക്വാറന്റീനിൽ പോകാൻ നിർദ്ദേശം. അതിർത്തിയിൽ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവരോടാണ് 14 ദിവസത്തേക്ക് ക്വാറൻറീനിൽ പ്രവേശിക്കാൻ മെഡിക്കൽ ബോർഡ് നിർദ്ദേശം നൽകിയത്.
യുഡിഎഫ് എം എൽ എമാരായ ഷാഫി പറമ്പിലും, അനിൽ അക്കരയും, എംപിമാരായ വികെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ എന്നിവരുമാണ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം ക്വാറന്റീനിൽ പോകേണ്ടത്. ജില്ലാ കലക്ടർ ഡി ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗ തീരുമാന പ്രകാരം ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റേതാണ് നിർദ്ദേശം.
എന്നാൽ വാളയാറിൽ അകപ്പെട്ട മലയാളികൾക്ക് വേണ്ടി സംസാരിച്ചവർക്കെതിരായ രാഷ്ട്രീയ നീക്കമാണിതെന്നാണ് കോൺഗ്രസ്സ് നിലപാട്. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സിപിഎം പ്രവർത്തകർക്കിടയിൽ ദിവസങ്ങളായി തർക്കം തുടരവെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.
Discussion about this post