അനിശ്ചിതത്വങ്ങൾക്കും നീണ്ട കാത്തിരിപ്പുകൾക്കും ഒടുവിൽ ഓൺലൈൻ മദ്യവിതരണ ആപ്പായ ബെവ്ക്യു ആപ്പിന് അംഗീകാരം നൽകിയ ഗൂഗിളിന് നന്ദി അറിയിച്ച് കമ്പനിയുടെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ കമന്റ് പെരുമഴ.
ആപ്പിന് അംഗീകാരം വൈകിയ സമയത്ത് ചോദ്യങ്ങളും സങ്കടം പറച്ചിലുകളും കമന്റ് ചെയ്യപ്പെട്ട ഗൂഗിളിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൻറെ കമൻറ് ബോക്സാണ് മലയാളികൾ കൈയ്യടക്കിയിരിക്കുന്നത്. കമന്റുകളോടൊപ്പം ട്രോളുകളും ഫോട്ടോ കമറ്റുകളും കൊണ്ടു നിറയുകയാണ് ഗൂഗിളിന്റെ ഫേസ്ബുക്ക് പേജ്.
അതേസമയം മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള ബെവ്ക്യു ആപ്പിന് ഗൂഗിൾ അംഗീകാരം നൽകിയതോടെ സംസ്ഥാനത്ത് വ്യാഴാഴ്ച്ച മുതൽ മദ്യവിൽപ്പന തുടങ്ങുമെന്നാണ് സൂചന. ആപ്പ് സജ്ജമായാൽ തൊട്ടടുത്ത ദിവസം തന്നെ മദ്യ വിൽപന തുടങ്ങാൻ തയാറാകാൻ ബെവ്‌കോ എംഡി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.
Discussion about this post