കൊച്ചി: ഫൈസൽ ഫരീദും റബിൻസും ചേർന്ന് ഒരു കോടി രൂപയുടെ സ്വർണ്ണം കടത്തിയതായി കസ്റ്റംസ് കേടതിയിൽ റിപ്പോർട്ട് നൽകി. ഇരുവരെയും കസ്റ്റംസ് പ്രതി ചേർത്തു. ഇവരെ 17,18 പ്രതികളാക്കിയുള്ള റിപ്പോർട്ട് കസ്റ്റംസ് സംഘം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു.
ഫൈസൽ ഫരീദും റബിൻസും ചേർന്ന് ഒരു കോടി രൂപയുടെ സ്വർണം കേരളത്തിലേക്ക് കടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 23 തവണ ഇവർ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയെന്നും കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തിയ കേസിൽ ഇരുവർക്കും നിർണായക പങ്കുണ്ടെന്നാണ് കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വാറന്റ് വാങ്ങി പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവരാനാണ് കസ്റ്റംസിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
കേസിൽ നേരത്തെ പിടിയിലായ സ്വപ്നയും സന്ദീപും സരിത്തും ഫൈസലിനെയും റബിൻസിനെയും കുറിച്ച് മൊഴി നൽകിയിരുന്നു. കേസിൽ റമീസ് പിടിയിലായതോടെയാണ് ഇരുവരെയും കുറിച്ച് അന്വേഷണ സംഘത്തിന് വിശദവിവരങ്ങൾ ലഭിച്ചത്.
Discussion about this post