തിരുവനന്തപുരം : രാജമല ദുരന്തത്തിൽ സംസ്ഥാനം വിറങ്ങലിച്ച് നിൽക്കുമ്പോൾ കോടികൾ മുടക്കി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ നോക്കുകുത്തിയായി നിൽക്കുന്നു. കാറ്റും മഴയും ഉള്ളപ്പോൾ ഹെലികോപ്റ്റർ പറക്കാൻ സാധിക്കില്ല എന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.രാജമല ഉരുൾപൊട്ടലിനിടയിൽ രക്ഷാപ്രവർത്തനം നടത്താൻ വേണ്ടി വ്യോമസേനയുടെ ഹെലികോപ്റ്റർ മുഖ്യമന്ത്രി ആവശ്യപ്പെട്ടതോടെ, വൻതുക മുടക്കി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുകയാണ്.
20 മണിക്കൂർ പറക്കാൻ ഒരു കോടി 40 ലക്ഷം രൂപ നിരക്കിലാണ് പവൻഹൻസിൽ നിന്നും കേരള സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. സാമ്പത്തിക പ്രതിസന്ധിയുടെ ഹെലികോപ്റ്ററിന് ഇത്രയും വലിയ തുക ചെലവാക്കിയത് പ്രതിപക്ഷം ചോദ്യം ചെയ്തപ്പോൾ, പ്രകൃതിദുരന്തങ്ങളിൽ ഉപയോഗിക്കാൻ സാധിക്കും എന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവർ അന്ന് മറുപടി പറഞ്ഞത്.11 സീറ്റുള്ള 25 ഹെലികോപ്റ്ററിന് ഗുണഗണങ്ങൾ വാഴ്ത്തിപ്പാടിയ സംസ്ഥാന സർക്കാർ ഇപ്പോൾ മിണ്ടാട്ടമില്ലാതെ ഇരിക്കുകയാണ്.
Discussion about this post