കൗമാരമനസ്സുകളെ വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. പരസ്യവാചകങ്ങളെ അന്ധമായി വിശ്വസിച്ച് മുഖക്കുരു ഇല്ലാതാക്കാനെന്ന പേരില്‍ വിപണിയില്‍ എത്തുന്ന ഉത്പനങ്ങള്‍ മാറി മാറി പരീക്ഷിച്ച് ഫലം കാണാതെ നിരാശരാവുന്നവരാണ് ഏറെയും. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നാണ് മുഖക്കുരു എന്ന വില്ലന്‍ രംഗപ്രവേശം ചെയ്യുന്നത്. മുഖക്കുരു ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം സെബം എന്ന എണ്ണമയമുള്ള വസ്തുവാണ്. ആന്‍ഡ്രജന്‍ എന്ന ഹോര്‍മോണ്‍ സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നതിനെ തുടര്‍ന്നാണ് സെബം ഉത്പാദിപ്പിക്കപ്പെടുന്നത്. മുഖത്തെ രോമകൂപങ്ങള്ക്കടിയില് അഴുക്കു നിറയുന്നത്, മുഖത്ത് ഈര്‍പ്പം നിലനിര്‍ത്തുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറുകള്‍ , അണുബാധ, എന്നിവയെല്ലാം മുഖക്കുരു ഉണ്ടാകുന്നതിന് കാരണമായേക്കാം. എണ്ണമയമുള്ള ചര്‍മ്മക്കാരിലാണ് സാധാരണയായി മുഖക്കുരു കൂടുതലായി കണ്ടുവരുന്നത്. മുഖക്കുരു ഉണ്ടാകുന്നതിനുള്ള കാരണം ഓരോ വ്യക്തിയുടെയും ആഹാരശൈലി , ദേഹപ്രകൃതി എന്നിവയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. എണ്ണയുടെ അംശമുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ കുറച്ച് പഴങ്ങളും പച്ചക്കറികളും ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. മുഖക്കുരുവിന് ഇതാ ചില നാട്ടുമരുന്നുകള്‍ :
- പനിനീരും ഗ്ലിസറിനും നാരങ്ങാനീരും ചേര്‍ത്ത് കിടക്കുന്നതിന് മുന്‍പ് മുഖത്ത് പുരട്ടുക.
- പതിവായി തുളസിയിലനീര് മുഖത്ത് തേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നത് മുഖക്കുരു ശമിപ്പിക്കും.
- മുഖം ഇടയ്ക്കിടെ തണുത്ത ശുദ്ധജലത്തില്‍ കഴുകുക.
- പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച് മുഖത്തിട്ട് രണ്ടു മണിക്കൂറിന് ശേഷം കഴുകിക്കളയുക.
- തേങ്ങാവെള്ളം കുടിക്കുന്നതും മുഖം കഴുകുന്നതും നല്ലതാണ്. മുഖക്കുരു ഉള്ളവര്‍ ചെയ്യരുതാത്തത്
- ആഹാരത്തില്‍ നിന്ന് എണ്ണമയമുള്ള സാധനങ്ങള്‍ പരമാവധി ഒഴിവാക്കുക.
- മുഖം തിരുമ്മിക്കഴുകരുത്.
- മുഖം കഴുകാനായി വീര്യം കുറഞ്ഞ സോപ്പ് മാത്രം ഉപയോഗിക്കുക.
Discussion about this post