കൊച്ചി : വിവാഹ വാഗ്ദാനം നൽകി 76 ലക്ഷം രൂപ തട്ടിയെടുത്ത കൊച്ചിയിലെ യുവാവിനെതിരെ ഡെൻമാർക്കിലെ വനിതാ ഡോക്ടറുടെ പരാതി.ഇടക്കൊച്ചി സ്വദേശിയായ മൂലം പറമ്പിൽ തസ്ലീം മുബാറക്കിനെതിരെയാണ് യുവതി ഡെൻമാർക്കിലെ കോടതിയെ സമീപിച്ചത്.ഇതേ തുടർന്ന് എംബസിയും കോൺസുലേറ്റും ഇന്ത്യയോട് ആവശ്യമായ നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
സമൂഹ മാധ്യമമായ സ്മ്യൂളിലൂടെയാണ് തമിഴ് വംശജ കൂടിയായ യുവതി യുവാവുമായി അടുപ്പത്തിലാവുന്നത്.പിന്നീട്, വിദേശത്തും സ്വദേശത്തും വെച്ച് ഒരുപാട് തവണ കണ്ടുമുട്ടുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തു.ഇതിനിടയിലാണ് യുവതിയിൽ നിന്നും പലതവണയായി 76 ലക്ഷം രൂപ തസ്ലീം മുബാറക്ക് തട്ടിയെടുത്തത്. യുവതി തസ്ലീം മുബാറക്കിന്റെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിട്ടുണ്ട്.ഇയാൾ വേറെ വിവാഹം ചെയ്യാൻ പോവുകയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുവതി ഡെന്മാർക്ക് കോടതിയെ സമീപിക്കുകയായിരുന്നു.സംഭവത്തിൽ പള്ളുരുത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post