കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രമുഖരുമായി നടത്തിയ ഫോൺ ചാറ്റുകൾ ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി. കേരളത്തിലെ ഉന്നതരുമായി നടത്തിയ ഫോൺ ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ചിരുന്നതാണ് എൻഐഎ കണ്ടെത്തിയത്. പിൽക്കാലത്ത് ബ്ലാക് മേൽ ചെയ്യാനായി ഇത്തരം സ്വകാര്യ ചാറ്റുകളുടെ സ്ക്രീൻഷോട്ട് എടുത്ത് സ്വപ്ന രഹസ്യമായി സൂക്ഷിച്ചിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
സ്വപ്നയും സരിത്തും സന്ദീപ് നായരും ഒരുപാട് തവണ ഒരു മന്ത്രിയുടെ വീട്ടിലെത്തിയിരുന്നതായി എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിംഗ് നടത്തിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. ഇവരിൽ ഒരാളുടെ മകൻ സ്വപ്നയുടെ ബിസിനസ്സിൽ പങ്കാളിയാണെന്നും, കുടുംബങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി സ്ഥാപിച്ചെടുത്തതാണെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post