തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി, സ്വർണ്ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാനല്‍ ചര്‍ച്ചയ്ക്ക് പോവേണ്ടെന്ന് സിപിഐഎം നേതാക്കള്‍ക്ക് സംസ്ഥാന നേതൃത്വത്തിന്റെ അനൗപചാരിക നിര്‍ദേശം. നേരത്തെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ച സിപിഐഎം ബഹിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ വിഷയങ്ങളില്‍ ഒരു ചാനൽ ചർച്ചകളിലും പങ്കെടുക്കേണ്ടെന്ന് നിർദ്ദേശം വന്നിരിക്കുന്നത്.
മറ്റ് ചര്‍ച്ചകളില്‍ പങ്കെടുക്കും. കേസുകളില്‍ സുപ്രധാന വഴിത്തിരിവുകളുണ്ടായാല്‍ അക്കാര്യം അപ്പോള്‍ ആലോചിക്കും എന്നാണ് സ്വകാര്യ മാധ്യമത്തോട് ഒരു നേതാവ് പ്രതികരിച്ചരിത്. സര്‍ക്കാരിനെതിരെയുള്ള വിഷയങ്ങളല്ലാതെ വികസനകാര്യങ്ങളും മറ്റും ചര്‍ച്ചയാവുന്നില്ലെന്നും രാഷ്ട്രീയ എതിരാളികളുടെ വിവാദ വിഷയങ്ങള്‍ ചാനലുകള്‍ ഏറ്റെടുക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.
എന്നാൽ ലൈഫ് മിഷൻ അഴിമതി, സ്വർണ്ണക്കടത്ത് തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ പ്രതിദിനം പ്രതിരോധത്തിലായിക്കൊണ്ടിരിക്കെ ചാനൽ ചർച്ചകളിൽ ന്യായീകരിച്ച് വക്താക്കൾ നാണം കെട്ടതിനാലാണ് പുതിയ തീരുമാനമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. അവതാരകരുടെയും ബിജെപി- കോൺഗ്രസ്സ് നേതാക്കളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും ചോദ്യങ്ങൾക്ക് മുന്നിൽ പാർട്ടിയുടെ മുൻനിര വക്താക്കൾ ഉൾപ്പെടെ ചൂളുന്നത് ട്രോളുകൾക്ക് കാരണമായിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങൾ ഇത്തരം ചാനൽ ചർച്ചാ രംഗങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ചതും പാർട്ടിക്ക് ക്ഷീണമായിരുന്നു.
പിടിച്ചു നിൽക്കാൻ മറുവാദങ്ങളും വിശദീകരണങ്ങളും ഇല്ലാത്തതും ന്യായീകരണങ്ങൾ ദയനീയമായി പരാജയപ്പെടുന്നതും വക്താക്കൾക്കിടയിലും അസ്വസ്ഥതകൾ സൃഷ്ടിച്ചിരുന്നു.
Discussion about this post