കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ പ്രമുഖനായ എംഎൽഎയ്ക്കും പങ്കാളിത്തമുണ്ടെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട് പുറത്ത്. കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായർക്കും സ്വപ്ന സുരേഷിനുമെതിനെതിരെ ‘കോഫെപോസ’ ചുമത്താനുള്ള പ്രത്യേക അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധനമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് എംഎൽഎയുടെ പേര് പരാമർശിക്കുന്നത്.
പി.ഡി 12002 06 2020 കോഫി ഹൗസ് എന്ന ഫയൽ നമ്പറിലുള്ള രഹസ്യ റിപ്പോർട്ടിന്റെ അഞ്ചാമത്തെ പേജിലാണ് പ്രതികളുമായുള്ള എംഎൽഎയുടെ ബന്ധം പരാമർശിക്കുന്നത്. ഇതേ എം.എൽ.എക്ക് പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യകണ്ണിയാണ് സ്വർണ്ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി റമീസ് എന്നും റിപ്പോർട്ടിൽ കസ്റ്റംസ് വെളിപ്പെടുത്തുന്നു.
സ്വർണ്ണക്കടത്തിന്റെ പദ്ധതിയും ആസൂത്രണവും സംബന്ധിച്ച് പ്രതികൾ തമ്മിൽ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎൽഎയുടെ പേര് പറയുന്നുണ്ട്
അതേസമയം, നിലവിൽ, കേസിലെ പ്രതിയായോ സാക്ഷിയായോ എംഎൽഎയെ ഉൾപ്പെടുത്തിയിട്ടില്ല. സ്വപ്നയും ഇയാളും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിട്ടും ഇല്ല. ഇരുവർക്കുമിടയിലെ ആശയവിനിമയത്തിന്റെ കണ്ണി റമീസായിരുന്നു എന്നാണ് കസ്റ്റംസ് പറയുന്നത്.
Discussion about this post