കൊടുങ്ങല്ലൂർ നഗരസഭയിൽ ഇരു മുന്നണികളെയും ഞെട്ടിച്ച് അവസാന നിമിഷം അപ്രതീക്ഷിത മുന്നേറ്റം നടത്തി എൻഡിഎ. നഗരസഭയിൽ ഇടത് പക്ഷവുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് എൻഡിഎ കാഴ്ചവെക്കുന്നത്. 22 സീറ്റുകളിൽ ഇടത് മുന്നണി മുന്നേറുമ്പോൾ തൊട്ട് പിന്നിലായി 21 ഇടങ്ങളിലാണ് എൻഡിഎ മുന്നേറുന്നത്.
യുഡിഎഫ് ഒരിടത്ത് മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ഏത് നിമിഷവും മാറി മറിയാവുന്ന ലീഡ് നിലയിൽ കടുത്ത അങ്കലാപ്പ് ഇടത് ക്യാമ്പിൽ പ്രകടമാണ്. എന്നാൽ മികച്ച നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പുകൾ.
Discussion about this post