വാഗമൺ: സ്വകാര്യ റിസോർട്ടിൽ നടന്ന നിശാ പാർട്ടിയിൽ ജില്ലാ നർക്കോട്ടിക് സെല്ലിന്റെ റെയ്ഡിൽ മയക്കുമരുന്ന് പിടിച്ചെടുത്തു. എൽ.എസ്.ഡി അടക്കമുള്ള വിലയേറിയ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്.
സംഭവത്തെ തുടർന്ന് പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിടികൂടിയവരിൽ ഇരുപത്തിയഞ്ചോളം പേർ സ്ത്രീകളാണ്. ലഹരിമരുന്ന് ഉപയോഗിക്കുന്ന നിശാ പാർട്ടിയെക്കുറിച്ച് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു റെയ്ഡ് നടന്നത്.
പിടികൂടിയവരെ ചോദ്യം ചെയ്തു വരികയാണെന്നും ഉടനെ തുടർനടപടികൾ പൂർത്തീകരിക്കുമെന്നും ഇടുക്കി എ.എസ്.പി സുരേഷ് കുമാർ വ്യക്തമാക്കി.
Discussion about this post