കറുകച്ചാൽ: ബി.ജെ.പിയിൽ ചേർന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വധഭീഷണി. വധഭീഷണി നേരിടുന്നത് ചമ്പക്കര ബുധനാകുഴി സാബു ചെറിയാനാണ്. ഇതേ തുടർന്ന് കറുകച്ചാൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സാബു ബി.ജെ.പിയിൽ അംഗത്വമെടുത്തത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എം പ്രവർത്തകർ സാബുവിന്റെ വീടിനു മുന്നിലെത്തി വധഭീഷണി മുഴക്കുകയായിരുന്നു. സംഘർഷാവസ്ഥ ഉണ്ടായതിനെ തുടർന്ന്, പോലീസെത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
അതേസമയം, സി.പി.എം പഞ്ചായത്തംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ബി.ബിജു കുമാറിനെതിരെ കഴിഞ്ഞ ദിവസം സാബു വധഭീഷണി മുഴക്കിയിരുന്നുവെന്നാണ് സി.പി.എം അവകാശപ്പെടുന്നത്.
Discussion about this post