തിരുവനന്തപുരം: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്- ഉപാദ്ധ്യക്ഷ പദവികളിൽ നിന്ന് ബിജെപിയെ അകറ്റി നിർത്താൻ അവിശുദ്ധ സഖ്യങ്ങൾ രൂപീകരിച്ച് എസ് ഡി പി ഐയും യുഡിഎഫും. പല സ്ഥലങ്ങളിലും ബിജെപിയെ പരാജയപ്പെടുത്താൻ യുഡിഎഫും എൽഡിഎഫും ഒരുമിച്ച് നിന്നു.
പ്രതിപക്ഷ നേതാവിൻ്റെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തിൽ ബിജെപിയെ അകറ്റാൻ യുഡിഎഫ് പിന്തുണയോടെ സിപിഎം പ്രസിഡന്‍റ് അധികാരമേറ്റു. ബിജെപി അധികാരത്തിലുണ്ടായിരുന്ന അവിണിശ്ശേരിയിൽ അഞ്ചംഗങ്ങളുള്ള എൽഡിഎഫിന് മൂന്ന് അംഗങ്ങളുള്ള യുഡിഎഫ് വോട്ട് ചെയ്തു. ഇവിടെ ആറംഗങ്ങളുള്ള ബിജെപി ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപി അധികാരത്തിൽ വരുന്നത് തടയാനായിരുന്നു എൽഡിഎഫിന് വോട്ട് ചെയ്തതെന്ന് യുഡിഎഫ് വിശദീകരിച്ചു.
വടകര അഴിയൂരിൽ എസ്ഡിപിഐ അംഗങ്ങള്‍ ഇടത് മുന്നണിക്ക് വോട്ട് ചെയ്തെങ്കിലും നറുക്കെടുപ്പിലൂടെ ഭരണം കിട്ടിയത് യുഡിഎഫിനാണ്. തിരുവനന്തപുരത്തെ വെമ്പായത്തും കൊല്ലത്തെ പോരുവഴിയിലും എസ്ഡിപിഐ പിന്തുണയിൽ യുഡിഎഫിന് ഭരണം കിട്ടി. ബിജെപിയും യുഡിഎഫും ഒപ്പത്തിനൊപ്പമായിരുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും കുമ്പളയിലും എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തി.
ബിജെപി വലിയ കക്ഷിയായ മീഞ്ച പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയിൽ സിപിഐയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥി അധികാരമേറ്റു.
Discussion about this post