കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 25 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കാസർകോട് സ്വദേശി ഹാഫിസ് പിടിയിലായി. ഇയാളിൽ നിന്നും 480 ഗ്രാം സ്വർണ്ണമാണ് കണ്ടെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് യാത്രക്കാരിൽനിന്നായി 85 ലക്ഷം രൂപയുടെ സ്വർണവും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയിരുന്നു. വ്യാഴാഴ്ച ദുബായിൽ നിന്നെത്തിയ സബീർ മൈക്കാരനിൽ നിന്ന് 1038 ഗ്രാം സ്വർണം പിടിച്ചു. ഇതിന് 53 ലക്ഷം രൂപ വില വരും. വെള്ളിയാഴ്ച ദുബായിൽ നിന്നെത്തിയ നാദാപുരം സ്വദേശി ആഷിഖ് മീരമ്പാറയിൽനിന്ന് 676 ഗ്രാം സ്വർണം പിടിച്ചു. ഇതിന് മുപ്പത്തിരണ്ട് ലക്ഷത്തി അമ്പത്തേഴായിരം രൂപ വില വരും.
മിശ്രിത രൂപത്തിലുള്ള സ്വർണം ഗുളിക രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചവരാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായത്. കസ്റ്റംസ് ജോയിന്റ് കമ്മിഷണർ എസ്.കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
Discussion about this post