‘വളരെ പരിചിതം, തികച്ചും വിപ്ലവകരം” എന്നാണ് ആപ്പിള്‍ ഐപാഡ് പ്രോയ്ക്കൊപ്പം പുറത്തിറക്കിയ പെന്സിലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഐപാഡ് പ്രോ ഉപയോഗിക്കുമ്പോള്‍ വിരല്‍ സ്പര്ശത്തേക്കാളേറെ കൃത്യത വേണ്ട അവസരങ്ങളുണ്ടാവാം. അതുകൊണ്ടാണ് തങ്ങള്‍ മള്‍ട്ടി ടച്ചിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കാനായി പെന്സിലിനെ അവതരിപ്പിച്ചതെന്ന് ആപ്പിള്‍ പറയുന്നു. പെന്സിലിലുള്ള സാങ്കേതിക വിദ്യ തങ്ങള്‍ ഇതുവരെ അവതരിപ്പിച്ച എന്തിനേക്കാളും വ്യത്യസ്ഥമാണെന്നും കമ്പനി പറയുന്നു. വിരല്‍ സ്പര്‍ശവും പെന്‍സിലിന്റെ സൂക്ഷമ സ്പര്‍ശവും വളരെ കൃത്യമായി വേര്‍തിരിച്ചറിയാനുള്ള കഴിവാണ് ഐപാഡ് പ്രോയ്ക്കു നല്കിയിരിക്കുന്നതും.
പെന്‍സില്‍ ആപ്പിളിന്റെ ആപ്പുകളില്‍ മാത്രമല്ല പ്രവര്‍ത്തനക്ഷമമാകുക. തേര്‍ഡ്പാര്‍ട്ടി ആപ്ലിക്കേഷനുകളിലും ഉപയോഗിക്കാം. ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന പല തേര്‍ഡ്പാര്‍ട്ടി ആപ്പുകളും നിര്‍മ്മാണത്തിലുമുണ്ട്. ആപ്പിളിന്റെ നോട്ട് ആപ്പ് പെന്സിലിനു വരയ്ക്കാനും കുറിക്കാനുമൊക്കെ സജ്ജമായാണ് ഇറങ്ങുന്നത്.
നമ്മള് പെന്‍സില്‍ ഉപയോഗിച്ച് എത്ര പ്രഷറിലാണു വരയ്ക്കുന്നതെന്ന് ഐപാഡ് പ്രോയ്ക്കറിയാം. അല്‍പ്പം അമര്‍ത്തി വരച്ചാല്‍ വീതികൂടിയ വരയും മെല്ലെ വരച്ചാല്‍ നേര്‍ത്ത വരകളും കിട്ടും. പെന്‍സില്‍ ഉപയോഗിക്കുമ്പോള്‍ ഐപാഡ് പ്രോയുടെ സബ്സിസ്റ്റം സെക്കന്‍ഡില്‍ 240 തവണ സ്കാന്‍ ചെയ്യും, കൈവിരലുപയോഗിക്കുന്നതിന്റെ ഇരട്ടി തവണ.
മീറ്റിങ്ങിനും മറ്റും ഇരിക്കുമ്പോള്‍ നോട്ട് എഴുതിയെടുക്കാനും സകെച്ച് ചെയ്യാനും ഇതുപയോഗിക്കാം.
പെന്സിലിനെപ്പറ്റയുള്ള രസകരമായ ഒരു കാര്യം അതിന്റെ ബാറ്ററി ലൈഫാണ്. ഒരു ഫുള്‍ചാര്‍ജില്‍ പെന്‍സില്‍ 12 മണിക്കൂര്‍ പണിയെടുക്കും. പെട്ടെന്നു ചര്‍ജ് തീര്‍ന്നാല്‍ പതിനഞ്ചു സെക്കന്‍ഡു നേരത്തേയ്ക്കു ഐപാഡ് പ്രോയുടെ ലൈറ്റനിങ് കണക്ടറിലേക്കു കുത്തുക. മുപ്പതു മിനിട്ടു നേരത്തേക്കുള്ള ഊര്‍ജം പെന്‍സില്‍ സിപ്പു ചെയ്തിരിക്കും.
ഐപാഡിനെ പറ്റിയുള്ള ഒരു വിമര്‍ശനം അതില്‍ ക്രീയാത്മകമായി ഒരുപാടൊന്നും ചെയ്യാനാവില്ല എന്നതായിരുന്നു. ഐപാഡ് പ്രോ ഇറങ്ങുന്നത് ആ പേരു പാടെ മാറ്റുക എന്ന എന്ന ലക്ഷ്യത്തോടെയാണ്. കൂടെ ഇറങ്ങിയിട്ടുളള പെന്‍സിലും കീബോര്‍ഡും തീര്‍ച്ചയായും ക്രിയേറ്റിവിറ്റി വര്‍ധിപ്പിക്കും. വില 99 ഡോളര്‍.
https://www.youtube.com/watch?v=iicnVez5U7M
Discussion about this post