നെയ്യാറ്റിൻകര ∙ ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്ര വളപ്പിൽ ഇടഞ്ഞ കൊമ്പനാന ഒന്നാം പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്ന സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. കൊല്ലം ചാത്തന്നൂർ സ്വദേശി വിഷ്ണു (25) ആണു മരിച്ചത്. ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച പുതിയ സ്കൂട്ടർ തകർത്ത ആന ജനവാസ മേഖലയിലേക്ക് ഓടി. രാത്രി എട്ടരയോടെ നാട്ടുകാർ ചേർന്നു വടമെറിഞ്ഞു തളയ്ക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം.
ക്ഷേത്രത്തിനു മുന്നിൽ ആനയെ എത്തിച്ചപ്പോൾ സ്കൂട്ടർ പൂജിക്കാനെത്തിച്ച യുവാക്കൾ ഫോട്ടോ എടുത്തു. ഫ്ലാഷ് മിന്നിയപ്പോഴേക്കും വിരണ്ട ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.വിഷ്ണു എഴുന്നേറ്റ് ഓടാൻ ശ്രമിച്ചുവെങ്കിലും കുഴഞ്ഞു വീണു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അര മണിക്കൂറിനുള്ളിൽ മരിച്ചു. സ്കൂട്ടർ തകർത്ത് ഓടിയ ആന രണ്ടു മണിക്കൂറോളം നാടിനെ മുൾമുനയിലാക്കി.
ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്ററോളം മാറിയാണ് ആനയെ തളയ്ക്കാൻ കഴിഞ്ഞത്.ക്ഷേത്രത്തിലെ പ്രാദേശിക ഉത്സവ സമിതിയുടേതാണ് ഗൗരീനന്ദൻ എന്ന ആന. മദപ്പാടിലായിരുന്നില്ല, കൂച്ചുവിലങ്ങും ഉണ്ടായിരുന്നില്ല. വിഷ്ണുവിന്റെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ. അതേസമയം ആന വരുന്നു.. വീടിനു പുറത്തിറങ്ങല്ലേ.. ലൈറ്റ് ഓഫ് ചെയ്യൂ… തുടങ്ങിയ നിലവിളികൾ കേട്ട പ്രദേശവാസികൾ എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്നു.
ക്രിസ്മസ് ന്യൂ ഇയര്‍ ബംബര്‍ ബിആര്‍ – 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാന്‍ ഇതാണ്
പിന്നെ ഓടി വീടിനുള്ളിൽ കയറി ലൈറ്റുകൾ അണച്ചു. വീടിനു സമീപത്തു കേട്ട ചെറിയ അനക്കം പോലും അവരെ ഭയപ്പെടുത്തി. കുട്ടികൾ ഒച്ചയുണ്ടാക്കാതെ നിന്നു. മാരായമുട്ടം പൊലീസും ജാഗ്രത കാട്ടി. ഇടറോഡുകളിലൂടെ വാഹനങ്ങളെ കടത്തി വിട്ടില്ല. പിന്നീട് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും വടമെറിഞ്ഞു തളയ്ക്കുകയായിരുന്നു.
അതേസമയം ഭയപ്പെട്ടു വീടുകൾക്കുള്ളിൽ ജനം അഭയം തേടിയെങ്കിലും ഗൗരീനന്ദനെക്കുറിച്ച് അവർക്ക് നല്ലതേ പറയാനുള്ളൂ.കുട്ടികൾ പോലും അവന്റെ അടുക്കൽ ഭയമില്ലാതെ കടന്നു ചെല്ലാറുണ്ട്. ഒപ്പം നിന്നു സെൽഫി എടുക്കാറുണ്ട്. അപ്പോഴൊന്നും കുറമ്പു കാട്ടുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.
Discussion about this post