വാഷിങ്ടൻ∙ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനയിൽ ഉപരോധം. പട്ടികയില്‍ ട്രംപ് ഭരണകൂടത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മൈക് പോംപെയോയും ഉൾപ്പെടുന്നു. ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടെന്നതാണ് കാരണം. തീരുമാനത്തില്‍ ബൈഡന്‍ ഭരണകൂടം പ്രതിഷേധമറിയിച്ചു.
ചൈനയിൽ ഉയിഗുർ വംശജർക്കു നേരെ നടക്കുന്നത് വംശഹത്യയെന്ന് ട്രംപ് ഭരണകൂടം അധികാരത്തിൽ നിന്നൊഴിയാൻ മണിക്കൂറുകൾ ശേഷിക്കെ മൈക്ക് പോംപെയോ പ്രതികരിച്ചിരുന്നു.ചൈന ഉയിഗുർ വംശജർക്കും മറ്റ് മത ന്യൂനപക്ഷങ്ങൾക്കുമെതിരെ വംശഹത്യ നടത്തിയെന്ന പോംപെയോയുടെ ആരോപണത്തിനു പിന്നാലെയാണ് ചൈന ഉപരോധം ഏർപ്പെടുത്തിയത്.
മയക്കുമരുന്നിന് അടിമയായ ഭർത്താവിന്റെ നിരന്തരമായ ശാരീരിക ലൈംഗിക പീഡനം, യുവതി ഗുരുതരാവസ്ഥയിൽ
അതേസമയം ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ തിരുത്തി പുതിയ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ തന്റെ ജോലികള്‍ ആരംഭിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ വൈറ്റ്ഹൗസില്‍ എത്തിയ ബൈഡന്‍, ട്രംപിനെ തിരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പിട്ടു.
പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കുകയും പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരവുകളാണ് ആദ്യം ഒപ്പിട്ടത്.
Discussion about this post