ചാലക്കുടി: യുവാവിനെയും യുവതിയെയും കെഎസ്‌ആര്‍ടിസി റോഡിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഇരുവരെയും തിരിച്ചറിഞ്ഞു. തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി കല്ലിങ്ങല്‍ സാബുവിന്റെ മകന്‍ സജിത് (32), മരോട്ടിച്ചാല്‍ സ്വദേശിനിയും കല്ലിങ്ങല്‍ ഭാനുഷിന്റെ ഭാര്യയുമായ അനിത (33) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അനിതയുടെ 12 വയസുള്ള മകളും 10 വയസുള്ള മകനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഉറക്കമുണര്‍ന്ന കുട്ടികളാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ ആദ്യം കണ്ടത്. ശനിയാഴ്ച രാവിലെയാണ് സംഭവം.അനിത 13 വര്‍ഷം മുമ്പ് വല്യച്ഛന്റെ മകനായ ഭാനുഷിനെ വിവാഹം കഴിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഈറോഡ് പുത്തൂര്‍ ലക്ഷ്മി നഗറിലായിരുന്നു ഇരുവരുടേയും താമസം.
ഇതിനിടെ ഇളയച്ഛന്റെ മകന്‍ സജിത്തുമായി രണ്ടു വര്‍ഷം മുമ്പ് അനിത അടുപ്പത്തിലാവുകയും മക്കളെയും കൂട്ടി സജിത്തിനൊപ്പം നാടുവിടുകയായിരുന്നു. സജിത്തിനൊപ്പം ഇവര്‍ ആലപ്പുഴയിലാണ് താമസിച്ചിരുന്നത്.
പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കുട്ടികളെ തൃശൂര്‍ ചൈല്‍ഡ് ലൈനിലേക്ക് മാറ്റി.
Discussion about this post