ത്രിപുര മോഡൽ കേരളത്തിലും ആവർത്തിക്കുമെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. പിണറായി സർക്കാരിനെ ജനം വലിച്ച് താഴെയിടും. ബിജെപി കേരളത്തിൽ മത്സരിക്കുന്നത് ഭരണം പിടിക്കാൻ തന്നെയാണെന്നും അബ്ദുള്ളക്കുട്ടി സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
സംസ്ഥാനത്ത് 32 സീറ്റിൽ ബിജെപി നിർണായക ശക്തിയാകുമെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റും വോട്ടുവിഹിതവും കൂടി. ത്രിപുരയിലും ബിജെപിക്കു കേരളത്തിലെപോലെ വോട്ട് ഷെയറോ സംഘടനാ ശക്തിയോ നേതൃത്വപരിചയമോ ഇല്ലായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി ഓർമ്മിപ്പിച്ചു.
മുസ്ലീം ലീഗിനെതിരെ കടുത്ത ജനവികാരമുണ്ട്. കടുത്ത ഇസ്‌ലാമിക വികാരം ഇളക്കിവിട്ടും തീവ്ര ജമാഅത്തെ ഗ്രൂപ്പിനെ നിലനിർത്തിയുമാണ് ലീഗ് മുന്നോട്ട് പോകുന്നത്. ലീഗ് കോൺഗ്രസിനെ കുളിപ്പിച്ചു കിടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സിപിഎമ്മിനു വലിയ തോതിൽ വോട്ട്, സീറ്റ് ഷെയർ പോകും. അവരുടെ കാലിനടിയിലെ മണ്ണ് ഒഴുകിപോകുന്നു. അതിൽനിന്ന് അവർ പലപ്പോഴും രക്ഷപ്പെട്ടത് മുസ്‌ലിം പ്രീണനം നടത്തിയാണ്. കേന്ദ്രം നൽകുന്ന ന്യൂനപക്ഷ ഫണ്ട് 81 ശതമാനവും മുസ്ലീങ്ങൾക്ക് നൽകി ക്രൈസ്തവരടക്കമുള്ളവരെ ഒഴിവാക്കുകയാണ്. മുസ്‌ലിം വിഭാഗത്തിൽ പഴയ വർഗീയ കാർഡിറക്കിയിട്ടു കാര്യമില്ല. വിദ്യാഭ്യാസമുള്ളവർ മാറി ചിന്തിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Discussion about this post