കൊച്ചി: ബിജെപിയുടെ പ്രവർത്തനം വളരെ മികച്ചതാണെന്ന് മുൻ ഡിജിപി ജേക്കബ് തോമസ്. ശബരിമലയിലെ ആചാര സംരക്ഷണം എന്നത് ന്യായമായ ആവശ്യമാണ്. ശബരിമലയിലെ ആചാര സംരക്ഷണത്തിന് ആവശ്യമെങ്കിൽ നിയമം കൊണ്ടുവരണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു.
നാടിനെ തകർക്കുന്ന പ്രവർത്തനമാണ് എൽഡിഎഫും യുഡിഎഫും ചെയ്യുന്നത്. ബംഗാളിന്റെ അവസ്ഥ കേരളത്തിൽ ഉണ്ടാകാതിരിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ കേരളത്തിൽ അധികാരത്തിലെത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. നല്ല ഭരണമാണ് ജനങ്ങള്‍ക്ക് വേണ്ടത്. എല്‍.ഡി.എഫും യു.ഡി.എഫും നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ കേരളത്തിന് പുറത്ത് ഒന്നാണ്. ഇരു മുന്നണികളും രൂപപ്പെടുത്തിയ നയങ്ങള്‍ കേരളത്തിന് ഗുണപരമല്ല. എന്‍.ഡി.എ. തന്നെ കേരളത്തില്‍ ഭരണത്തില്‍ വന്നാല്‍ മാത്രമേ സമൂഹത്തിന്റെ മനോഭാവത്തിലും കാഴ്ചപ്പാടിലും മാറ്റമുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കഴിഞ്ഞ 40 വര്‍ഷവും ഈ നാട് ഭരിച്ചത് യു.ഡി.എഫും എല്‍.ഡി.എഫുമായിരുന്നു. തിരികെ കൊണ്ടുവരാന്‍ പറ്റാത്ത രീതിയില്‍ ഒരു നാശം ഈ നാട്ടില്‍ കഴിഞ്ഞ 40 വര്‍ഷമായി ഉണ്ടായി. അതിനൊരു മാറ്റമുണ്ടാകണമെന്നും ജേക്കബ് തോമസ് പറഞ്ഞു.
പാർട്ടി ആവശ്യപ്പെട്ടാൽ ബിജെപിയിൽ അംഗമാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചിഹ്നത്തിൽ മത്സരിക്കാൻ താത്പര്യമുണ്ട്. ഇരിങ്ങാലക്കുട, ചാലക്കുടി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ജയസാധ്യതയുണ്ട്. ജനങ്ങളാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു.
Discussion about this post