കോട്ടയം: ഇടത് എം എൽ എയും എൻസിപി നേതാവുമായ മാണി സി കാപ്പൻ മുന്നണി വിട്ടു. യുഡിഎഫിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇപ്പോൾ എം എൽ എ സ്ഥാനം രാജി വെക്കില്ലെന്നും മാണി സി കാപ്പൻ അറിയിച്ചു. പാർട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം വന്ന ശേഷം മറ്റ് കാര്യങ്ങൾ ആലോചിക്കും. പാർട്ടിയുടെ ഏഴ് ജില്ലാ പ്രസിഡന്റുമാരും ഒരു അഖിലേന്ത്യ സെക്രട്ടറിയും ഒൻപത് സംസ്ഥാന ഭാരവാഹികളും തന്നോടൊപ്പമുണ്ടെന്നും കാപ്പൻ അവകാശപ്പെട്ടു.
ഒപ്പമുള്ള പ്രവർത്തകരുടെയും ദേശീയ നേതൃത്വത്തിൽ നിന്നടക്കമുള്ള നേതാക്കളുടെയും ആവശ്യപ്രകാരമാണ് തീരുമാനമെന്നും മാണി സി കാപ്പൻ പറഞ്ഞു.
Discussion about this post