കൊച്ചി: ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലിന്റെ ഇടത് രാഷ്ട്രീയ വിധേയത്വത്തിന്റെ ഏറ്റവും പുതിയ ഇരയായി ദേശീയ പുരസ്കാര ജേതാവ് സലിം കുമാർ. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കാനിരിക്കെ ചടങ്ങില്‍ നിന്ന് സലിം കുമാറിനെ ഒഴിവാക്കിയത് വിവാദമായിരിക്കുകയാണ്. ഇരുപത്തിയഞ്ച് പുരസ്‌കാര ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചപ്പോള്‍ സലിംകുമാറിനെ ഒഴിവാക്കിയെന്നാണ് ആരോപണം.
തന്നെ ഒഴിവാക്കിയത് തനിക്ക് പ്രായം കൂടിയത് കൊണ്ടാകാമെന്ന് പരിഹസിച്ച് സലിം കുമാർ രംഗത്തെത്തി. തന്റെ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പും കാരണമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ വ്യത്യസ്ത രാഷ്ട്രീയമാകാം ഐഎഫ്‌എഫ്കെയില്‍ തിരി തെളിയിക്കാന്‍ തന്നെ ക്ഷണിക്കാതിരുന്നതിനുള്ള കാരണം. തിരി തെളിയിക്കാന്‍ താനാണ് ഏറ്റവും യോഗ്യനെന്നും സലിം കുമാര്‍ പറഞ്ഞു.
അതേസമയം സലിം കുമാറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും അദ്ദേഹത്തെ ഉടന്‍ വിളിക്കുമെന്നും കമൽ പറഞ്ഞു. എന്നാൽ ഇനി വിളിച്ചാലും മേളയിൽ പങ്കെടുക്കില്ലെന്ന് സലിം കുമാര്‍ വ്യക്തമാക്കി. തനിക്കൊപ്പം മഹാരാജാസില്‍ പഠിച്ചര്‍ ക്ഷണിക്കപ്പെട്ട അതിഥികളാണെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post