തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ വിഷയങ്ങൾക്കൊപ്പം വിശ്വാസ വിഷയങ്ങളും ഏറ്റെടുത്ത് ബിജെപി. തെരഞ്ഞെടുപ്പിൽ ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷേത്രങ്ങളിലെ രാഷ്ട്രീയക്കാരുടെ ഭരണം അവസാനിപ്പിക്കാൻ ദേവസ്വം ബോർഡുകൾ പിരിച്ചു വിടുമെന്ന് ബിജെപി പറഞ്ഞിരുന്നു. കൂടാതെ ലൗ ജിഹാദിനെതിരെ നിയമനിർമ്മാണം നടത്തുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഈ വിഷയങ്ങൾ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാൻ ഒരുങ്ങുകയാണ് ബിജെപി.
ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ രാഷ്ട്രീയ മുക്തമാക്കുമെന്ന് പ്രകടനപത്രിക ഉറപ്പുനല്‍കും. പന്തളം കൊട്ടാരം, ക്ഷേത്രം തന്ത്രി, ഹിന്ദു സംഘടനകള്‍, ഗുരു സ്വാമിമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള ഭരണസമിതിക്ക് രൂപം നല്‍കും.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുന്നതിനെതിരെയും നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നും പ്രകടന പത്രികയിലുണ്ടാകും. ഇക്കാര്യത്തിൽ ക്രൈസ്തവ സഭകളുടെ അഭിപ്രായം ആരായും. യു പി മാതൃകയിലായിരിക്കും നിയമ നിര്‍മ്മാണം നടത്തുകയെന്നും ബിജെപി വ്യക്തമാക്കുന്നു.
കുമ്മനം രാജശേഖരന്‍ കണ്‍വീനറായുളള സമിതിയാണ് ബിജെപിയുടെ പ്രകടന പത്രിക തയ്യാറാക്കുന്നത്. 38 ഇന വാഗ്ദാനങ്ങളാകും പ്രകടന പത്രികയിൽ ഉൾപ്പെടുത്തുക.
Discussion about this post