കോഴിക്കോട്: ആലപ്പുഴയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ പൊലീസ് അക്രമികളെ സഹായിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എസ് ഡി പി ഐയെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. സംസ്ഥാനത്ത് പലയിടത്തും തീവ്രവാദ സംഘങ്ങള്‍ വ്യാപകമായ തോതില്‍ ആയുദ്ധ പരിശീലനത്തിനായുളള ക്യാമ്പുകള്‍ നടത്തുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
തീവ്രവാദ സംഘങ്ങളെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണ്. പത്തനംതിട്ട മുന്‍സിപ്പാലിറ്റിയിലും ഷൊര്‍ണൂരിലും എസ് ഡി പി ഐ-സി പി എം പരസ്‌പര ധാരണയാണ്. അവര്‍ക്ക് വളരാനുളള എല്ലാ സാഹചര്യവും ഇടതുപക്ഷം ഒരുക്കികൊടുക്കകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആവശ്യമായ മലബാര്‍ സംസ്ഥാന രൂപീകരണം ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ആ ആവശ്യത്തെ ലീഗ് ഇപ്പോള്‍ പിന്തുണയ്‌ക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബ്രാഹ്മണ സമുദായത്തെ അധിക്ഷേപിച്ച ‘പൊഗരു’ സിനിമയിലെ 14 രംഗങ്ങൾ കട്ട് ചെയ്തു
മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്ന ലീഗ് ആവശ്യത്തോടുളള കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്ന് പറയണം. സി പി എമ്മും തങ്ങളുടെ നിലപാട് അറിയിക്കണം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് തന്നെയാണ് ബിജെപി നിലപാട്. വര്‍ഗീയ ധ്രുവീകരണത്തിലൂടെയുളള രാഷ്ട്രീയ ലക്ഷ്യമാണ് കേരളത്തിലെ ഇരുമുന്നണികള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സമരവും സി എ എ വിരുദ്ധസമരവും ഒരു പോലെയാകില്ല. സി എ എ വിരുദ്ധസമരം നടത്തിയത് മതഭീകരവാദികളാണെന്നും അവരുടെ കേസും സര്‍ക്കാര്‍ പിന്‍വലിക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post