പുതുക്കാട്: വിധവാ പെൻഷൻ പോലും മതം നോക്കി നൽകുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ.പിയുടെ വിജയ യാത്രക്ക് ആമ്പല്ലൂരിൽ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണികളെയും മാറ്റി നിർത്തി അഴിമതി ഇല്ലാത്ത ഭരണം കാഴ്ചവെക്കാന്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആറു പതിറ്റാണ്ടായി ഇരു മുന്നണികളും കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോകം അംഗീകരിച്ച വികസന മാതൃക കേരളത്തിലും പ്രാവര്‍ത്തികമാക്കാന്‍ ബി.ജെ.പിയെ അധികാരത്തിലേറ്റണമെന്ന് കെ സുരേന്ദ്രൻ അഭ്യർത്ഥിച്ചു. നിരവധി സംസ്ഥാന- ദേശീയ നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു. പൂക്കാവടികളും വാദ്യമേളങ്ങളുമായാണ് പ്രവർത്തകർ വിജയ യാത്രയെ സ്വീകരിച്ചത്.
Discussion about this post