കൊടുങ്ങല്ലൂർ: ഒറ്റയ്‌ക്ക് മത്സരിച്ചു ജയിക്കാന്‍ കഴിയാത്ത ഈര്‍ക്കില്‍ പാര്‍ട്ടിയാണ് സി.പി.ഐ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സി.പി.ഐക്ക് സ്വന്തമായി അയ്യായിരം വോട്ടുള്ള മണ്ഡലം കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഴക്കടല്‍ മത്സ്യ ബന്ധന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കള്ളം പറയുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇ എം സി സി കമ്പനി കബളിപ്പിക്കാന്‍ ശ്രമിച്ചെന്നു പറയുന്ന ഫിഷറീസ് മന്ത്രി എന്തുകൊണ്ട് കമ്പനിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് വ്യക്തമാക്കണമെന്നും വിജയ യാത്ര വേദിയിൽ അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ അഴിമതിയെയും ശക്തമായി ന്യായീകരിക്കുകയും പിന്നീട് ഒഴിഞ്ഞുമാറുകയും ചെയ്യുന്ന പതിവ് പരിപാടിയാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ അഴിമതി സാര്‍വത്രികമായി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരാര്‍ ഒപ്പിട്ടതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. അഴിമതിക്കെതിരെ നിലപാടെടുക്കാന്‍ യു.ഡി.എഫിന് ധാര്‍മ്മിക അവകാശമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇ. ശ്രീധരനെ പോലെയുള്ളയാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റില്ല. മറ്റു മുന്നണികള്‍ക്ക് മുൻപേ കേരളത്തിൽ എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
Discussion about this post