എറണാകുളം: കേരള രാഷ്ട്രീയത്തിലെ പ്രമുഖരെ പാർട്ടി അംഗങ്ങളാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര പുരോഗമിക്കുന്നു. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം എറണാകുളം ജില്ലാ സെക്രട്ടറി ബോബി തോമസും അനുയായികളും പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. മൂവാറ്റുപുഴയില്‍ നടന്ന വിജയ യാത്രയുടെ സ്വീകരണ യോഗത്തിൽ വെച്ച് കെ സുരേന്ദ്രനിൽ നിന്നാണ് ഇവർ അംഗത്വം സ്വീകരിച്ചത്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ ജോളി ജോസഫ്, ജോണ്‍, ഷിബു ഐസക്ക് എന്നിവര്‍ നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ഏലിയാസ് ഐസക്ക്, വിന്‍സണ്‍ പയ്യപ്പള്ളി, എയ്ഞ്ചല്‍ കൊച്ചേരി, ഡിക്‌സണ്‍ ഡിക്രൂസ്, ഷിബിന്‍ ജോണ്‍സണ്‍ തുടങ്ങിയവരും എറണാകുളത്തു വച്ച് ബിജെപി അംഗത്വമെടുത്തു. ഇന്ന് കോട്ടയം ജില്ലയിലാണ് വിജയ യാത്രയുടെ പര്യടനം.
കോട്ടയത്തെയും പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേരുമെന്നാണ് സൂചന. ഇടുക്കിയിൽ നിന്നുമാണ് യാത്ര കോട്ടയത്ത് പ്രവേശിക്കുക.
Discussion about this post