പാലക്കാട്: യുഡിഎഫിലെ മുസ്ലീം ലീഗിന്റെ അപ്രമാദിത്വത്തിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് പട്ടാമ്പിയിലാണ് യുഡിഎഫിന് തലവേദനയായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മുസ്ലീം ലീഗിനെതിരെയും മുസ്ലീം ലീഗിന് ദാസ്യവേല ചെയ്യുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുമാണ് പോസ്റ്ററുകൾ. സേവ് കോണ്‍ഗ്രസ് എന്ന ബാനറിലാണ് പോസ്റ്ററുകൾ.
പട്ടാമ്പി സീറ്റിൽ കോണ്‍ഗ്രസ് തന്നെ മത്സരിക്കുക, കോണ്‍ഗ്രസ് ജയിക്കുന്ന സീറ്റുകളെല്ലാം ലീഗിന് വേണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. വയസ്സന്‍ പട മാറി യുവാക്കള്‍ക്ക് അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിൽ കാണപ്പെടുന്നത്.













Discussion about this post