കോട്ടയം: കേരളത്തിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രിയുടെ മാത്രം കഴിവല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകർ എന്നിവരെ കോര്‍ത്തിണക്കിയുള്ള പ്രവര്‍ത്തനമാണ് അതിജീവനത്തിന് പിന്നിലെന്നും എം എ ബേബി പറഞ്ഞു.
മാധ്യമങ്ങളും സഹായിച്ചിട്ടുണ്ട്. ഏത് പ്രതിസന്ധിയെയും നേരിടാന്‍ കേരളത്തിന് ചങ്കുറപ്പുണ്ട്. ആ ഉറപ്പ് ഇടത് മുന്നണിക്കും ഉണ്ട്. ആ ചങ്കുറപ്പിനെ ആശ്രയിച്ചാണ് മുഖ്യമന്ത്രിയും പ്രതിസന്ധികളെ നേരിടുന്നതെന്നും ബേബി പറഞ്ഞു.
തിരുവല്ലയില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയായിരുന്നു എം എ ബേബിയുടെ പ്രസ്താവന. ബേബിയുടെ പ്രസ്താവന ഇടത് മുന്നണിയിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്നാണ് സൂചന. സംസ്ഥാനത്തിന്റെ എല്ലാ നേട്ടങ്ങളും മുഖ്യമന്ത്രിയുടെ നേട്ടങ്ങളായി ചിത്രീകരിച്ച് വ്യക്തി ആരാധനയിലൂടെ നേട്ടം കൊയ്യാൻ സിപിഎം തയ്യാറാക്കി വെച്ചിരിക്കുന്ന പി ആർ കാപ്സ്യൂളുകൾക്ക് വിരുദ്ധമാണ് ബേബിയുടെ നിലപാട് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
Discussion about this post