തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. പിണറായിക്ക് എല്ലാം ഒറ്റക്ക് ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടത് -വലത് മുന്നണികൾക്ക് സുസ്ഥിര വികസനം അറിയില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.
കടം വാങ്ങി ക്ഷേമ പദ്ധതികൾ ചെയ്തിട്ട് കാര്യമില്ല. പ്രളയകാലത്ത് കേരള സർക്കാർ ഒന്നും ചെയ്തില്ലെന്നും ഇടത് സര്‍ക്കാരിന്റെ വികസനം കടലാസിൽ മാത്രമാണെന്നും ഇ ശ്രീധരൻ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്താനുള്ള സാഹചര്യം നിലവിലുണ്ടെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി കൂടിയായ ഇ ശ്രീധരൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് 70 സീറ്റുകൾ നേടുക സാധ്യമാണ്. ഡൽഹി ആംആദ്മി പിടിച്ചതും ത്രിപുര ബിജെപി പിടിച്ചതും ഓര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post