കൊല്ലം: ട്വെന്റി ട്വെന്റി കൂട്ടായ്മയ്ക്കെതിരെ സിപിഎം നിലപാട് കടുപ്പിക്കുമ്പോൾ ട്വെന്റി ട്വെന്റിയുടെ സ്പോൺസർമാരായ കിറ്റക്സിന്റെ മുഴുനീള പരസ്യത്തിൽ സിപിഎം എം എൽ എയും നിലവിൽ കൊല്ലം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയുമായ മുകേഷ്. ചാക്‌സണ്‍, സാറാസ് എന്നീ കിറ്റെക്‌സ് ഉത്പന്നങ്ങളുടെ പരസ്യത്തിലാണ് മുകേഷ് വേഷമിട്ടിരിക്കുന്നത്.
മുകേഷ് വേഷമിട്ട മമ്മൂട്ടി ചിത്രമായ ക്രോണിക് ബാച്ചിലറിലെ ഹാസ്യരംഗത്തോട് സാദൃശ്യമുള്ളമുള്ള പരസ്യ രംഗത്തിലാണ് മുകേഷ് പ്രത്യക്ഷപ്പെടുന്നത്. ഇത് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. മുകേഷിനെതിരെ പല സിപിഎം അണികളും അതൃപ്തി പ്രകടമാക്കുന്നുണ്ട്.
ട്വന്റി ട്വന്റി പാര്‍ട്ടി രൂപീകരിച്ച കമ്പനിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്ത സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് പാർട്ടി എം എൽ എയുടെ പരസ്യം. മുകേഷിന്റെ കാര്യത്തിൽ പാർട്ടി എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് പ്രവർത്തകർ ഉറ്റു നോക്കുന്നത്.
Discussion about this post