ആലപ്പുഴ: പുന്നപ്ര വയലാര്‍ സ്മാരത്തില്‍ പുഷ്പാര്‍ച്ച നടത്തി ആലപ്പുഴ നിയമസഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി. കേരള ചരിത്രത്തിലെ കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാര്‍ സ്മാരക മണ്ഡപമെന്ന് സന്ദീപ് വാചസ്പതി ഫേസ്ബുക്കില്‍ കുറിച്ചു. പൊലീസ് തോക്കില്‍ നിന്ന് വെടിയുണ്ട അല്ല ഉപ്പും മുതിരയുമാണ് വരുന്നതെന്ന് പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിച്ച കൊടിയ വഞ്ചനയാണ് പുന്നപ്രയിലും വയലാറിലും അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക ജാതിക്കാരും പിന്നാക്കാക്കരുമായ ആയിരക്കണക്കിന് നിരപരാധികളാണ് രണ്ടിടത്തുമായി പിടഞ്ഞു വീണ് മരിച്ചത്. എത്ര പേര്‍ രക്തസാക്ഷികളായി എന്ന കണക്ക് പോലും രണ്ടു പാര്‍ട്ടികള്‍ക്കും അറിയില്ല. വെടി പൊട്ടുന്നതിന് മുന്‍പ് നേതാക്കള്‍ നാട് വിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങളോട് ഇടത് പക്ഷം എന്നും കാണിക്കുന്ന വഞ്ചനയുടെ പ്രതീകമാണ് ഇതെന്നും പ്രസ്ഥാനത്തെ വിശ്വസിച്ച് ജീവിതം നഷ്ടമായ ആയിരക്കണക്കിന് നിരപരാധികളുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: കേരള ചരിത്രത്തിലെ കമ്മ്യുണിസ്റ്റ് വഞ്ചനയുടെ പ്രതീകമാണ് പുന്നപ്ര വയലാർ സ്‌മാരക മണ്ഡപം. പൊലീസ് തോക്കിൽ നിന്ന് വെടിയുണ്ട അല്ല ഉപ്പും മുതിരയുമാണ് വരുന്നതെന്ന് പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിച്ച കൊടിയ വഞ്ചനയാണ് പുന്നപ്രയിലും വയലാറിലും അരങ്ങേറിയത്. പട്ടിക ജാതിക്കാരും പിന്നാക്കാക്കരുമായ ആയിരക്കണക്കിന് നിരപരാധികളാണ് രണ്ടിടത്തുമായി പിടഞ്ഞു വീണ് മരിച്ചത്.
എത്ര പേർ രക്തസാക്ഷികളായി എന്ന കണക്ക് പോലും രണ്ടു പാർട്ടികൾക്കും അറിയില്ല. വെടി പൊട്ടുന്നതിന് മുൻപ് നേതാക്കൾ നാട് വിട്ടിരുന്നു. പ്രസ്ഥാനത്തെ വിശ്വസിച്ച് ജീവിതം നഷ്ടമായ ആയിരക്കണക്കിന് നിരപരാധികളുടെ ഓർമ്മയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു. പിന്നാക്ക വിഭാഗങ്ങളോട് ഇടത് പക്ഷം എന്നും കാണിക്കുന്ന വഞ്ചനയുടെ പ്രതീകമാണ് ഇത്.
https://www.facebook.com/sandeepvachaspati/posts/1365799350440330













Discussion about this post