തിരുവനന്തപുരം: രാഷ്ട്രീയം മാത്രം തൊഴിലാക്കി കോടികളുടെ സമ്പാദ്യമുണ്ടാക്കി വിലസുന്നവരുടെ നാട്ടിൽ ഇല്ലായ്മകൾ കൊണ്ട് വ്യത്യസ്തനാകുകയാണ് നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. വീട് ഇല്ല, വാഹനം ഇല്ല, ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ സ്വീകരിക്കുകയോ വായ്പ കൊടുക്കാനോ ഇല്ല, ബാധ്യതകള്‍ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇന്‍ഷൂറന്‍സ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല, സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല. കുമ്മനം രാജശേഖരൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
സ്വന്തമായി വീടില്ലാത്ത കുമ്മനം മേൽവിലാസമായി നൽകിയിരിക്കുന്നത് ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ വിലാസമാണ്. മിസോറാം ഗവര്‍ണറായിരിക്കെ നല്‍കിയ മുഴുവന്‍ ശമ്പളവും സേവനപ്രവര്‍ത്തനങ്ങള്‍ക്കായാണ് കുമ്മനം നൽകിയിരുന്നത്. കൈയ്യിൽ ആകെയുള്ള ആയിരം രൂപയും ജന്മഭൂമി പത്രത്തിന്റെ 5000 രൂപയുടെ ഓഹരിയും മാത്രമാണ് കുമ്മനത്തിന്റെ കൈയ്യിൽ ആകെയുള്ള പണം. മുഴുവൻ സമയ പ്രവർത്തനത്തിന് ബിജെപി നൽകുന്ന തുച്ഛമായ തുകയാണ് വഴിച്ചെലവിനും മറ്റും അദ്ദേഹം ഉപയോഗിക്കുന്നത്.
മറ്റൊരു ജോലിയുമില്ലാതെ രാഷ്ട്രീയം മാത്രം തൊഴിലാക്കി കോടികൾ സമ്പാദിക്കുകയും നോട്ടെണ്ണുന്ന യന്ത്രങ്ങൾ വരെ വീട്ടിൽ സൂക്ഷിക്കുകയും മക്കളെ യൂറോപ്യൻ രാജ്യങ്ങളിൽ വരെ അയച്ച് പഠിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കൾക്ക് മുന്നിൽ വിസ്മയമാകുകയാണ് കുമ്മനം രാജശേഖരൻ എന്ന സ്വയംസേവകൻ.
Discussion about this post