മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക അപൂർണ്ണമെന്ന് പരാതി. പത്രികയിൽ ഭാര്യയുടെ വിവരങ്ങളില്ലെന്നും സുലൈമാൻ ഹാജിക്ക് രണ്ട് ഭാര്യമാരാണെന്നും ആരോപണമുയരുന്നു. ഇയാളുടെ ഒരു ഭാര്യ പാകിസ്ഥാനിലെ റാവിൽപ്പിണ്ടി സ്വദേശിനിയാണെന്നാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്.
സുലൈമാന്റെ പത്രികയിൽ ആക്ഷേപം ഉയർന്നതോടെ പത്രിക സ്വീകരിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. പാകിസ്ഥാൻ സ്വദേശിനിയായ ഹിറാ മുഹമ്മദ് സഫ്ദർ എന്ന സ്ത്രീക്കൊപ്പമുള സുലൈമാൻ ഹാജിയുടെ ചിത്രങ്ങളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. കൂടാതെ സുലൈമാൻ ഹാജി നൽകിയ പത്രികയിൽ അദ്ദേഹം കേരളത്തിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ സ്വത്ത് വിവരങ്ങളില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിട്ടില്ല.
അതേസമയം സാങ്കേതിക പിഴവ് മൂലം മൂന്ന് എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയിട്ടും ഇത്രയും ഗുരുതരമായ പിഴവ് വരുത്തിയ സുലൈമാന്റെ പത്രിക തള്ളാത്തത് വിവാദമാവുകയാണ്.
Discussion about this post