തിരുവനന്തപുരം: ശബരിമല വിഷയം കഴിഞ്ഞ കാര്യമാണെന്നും അത് ഇപ്പോൾ വിവാദമാക്കേണ്ടതില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഏറ്റു പറച്ചിലിന്റെയും തുടർന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു എം എ ബേബിയുടെ പ്രതികരണം.
കടകംപള്ളിയുടെ ഏറ്റുപറച്ചിലിന് പിന്നാലെ നിലപാട് വ്യക്തമാക്കി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത് വന്നിരുന്നു. ശബരിമലയിൽ നവോത്ഥാനം തന്നെയാണ് സിപിഎം നയമെന്ന് യെച്ചൂരി വ്യക്തമാക്കിയിരുന്നു. ശബരിമല യുവതീപ്രവേശത്തിലെ സര്‍ക്കാര്‍ നിലപാടില്‍ കടകംപള്ളി ഖേദം പ്രകടിപ്പിച്ചതിനെ യച്ചൂരി തള്ളിപ്പറഞ്ഞിരുന്നു.
ശബരിമലയിൽ പാർട്ടി നിലപാട് മാറ്റിയിട്ടില്ലെന്ന് യെച്ചൂരി പറഞ്ഞിരുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയത് എന്തിനെന്ന് തനിക്കറിയില്ലെന്നും യെച്ചൂരി പറഞ്ഞിരുന്നു. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാര്‍ട്ടി നയമെന്നും യെച്ചൂരി പറഞ്ഞിരുന്നു.
Discussion about this post