കൊച്ചി: കുടുംബശ്രീ അംഗങ്ങളെ പറഞ്ഞു പറ്റിച്ച് തെരഞ്ഞെടുപ്പ് യോഗത്തിനെത്തിക്കുന്ന പതിവ് പരിപാടിയുമായി വീണ്ടും സിപിഎം. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്കെതിരെ എതിർ പാർട്ടിക്കാർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
പെന്‍ഷന്‍ വിഷയം ചര്‍ച ചെയ്യാനെന്ന പേരില്‍ കുടുംബശ്രീ അംഗങ്ങളെ സിപിഎം തെരഞ്ഞെടുപ്പ് യോഗത്തിന് എത്തിക്കുന്നതായാണ് പരാതി. മന്ത്രി പങ്കെടുക്കുന്ന ആലുവയിലെ യോഗത്തിനെത്തണമെന്ന് ആജ്ഞാപിക്കുന്ന എഡിഎസ് അധ്യക്ഷയുടെ ശബ്ദരേഖ പുറത്തായതാണ് വിവാദമായിരിക്കുന്നത്.
കുടുംബശ്രീ വാട്സ്‌ആപ് ഗ്രൂപ്പുകളിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. ആലുവയിലെ യോഗം പെന്‍ഷന്‍ വിഷയം ചര്‍ച ചെയ്യാനല്ലെന്നും മറിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ യോഗമാണ് എന്നുമാണ് എതിർ പക്ഷം ആരോപിക്കുന്നത്. കുടുബശ്രീ കൂട്ടായ്മകളെ തെറ്റിദ്ധരിപ്പിച്ച് യോഗത്തിനെത്തിക്കുന്നുവെന്ന ആരോപണം സിപിഎമ്മിനെതിരെ ബിജെപിയും യുഡിഎഫും കാലാകാലങ്ങളായി ഉന്നയിക്കുന്നതാണ്.
Discussion about this post