തിരുവനന്തപുരം: പിരിവിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചു. സംഘർഷത്തിൽ ഡിസിസി സെക്രട്ടറിക്ക് പരിക്കേറ്റു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പള്ളിച്ചലിൽ ചേര്‍ന്ന യോഗത്തിലാണ് കോൺഗ്രസിനെ നാണം കെടുത്തുന്ന സംഭവമുണ്ടായത്. കാട്ടാക്കട മണ്ഡലത്തിലെ പള്ളിച്ചലിൽ ചേര്‍ന്ന യുഡിഎഫ് മണ്ഡലം കമ്മിറ്റി യോഗം അടിനാശത്തിൽ കലാശിക്കുകയായിരുന്നു.
യുഡിഎഫ് തെരെഞ്ഞെടുപ്പ് കൺവീനർ എം.മണികണ്ഠൻ അനധികൃതമായി പണം പിരിച്ചു എന്ന ആരോപണമാണ് കൂട്ടയടിയിൽ കലാശിച്ചത്. മണികണ്ഠൻ കാട്ടാക്കട മണ്ഡലം യുഡിഎഫ് സ്ഥാനാർഥി മലയീൻകീഴ് വേണുഗോപാലിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നും എതിർ വിഭാഗം ആരോപിച്ചു. ഇത് കൂട്ടത്തല്ലിലേക്ക് നയിച്ചു.
സംഘര്‍ഷത്തിൽ ഡിസിസി ജനറൽ സെക്രട്ടറി സഞ്ജയ്കുമാറിനടക്കം നിരവധി പേർക്ക് പരിക്കേറ്റു. പ്രദേശത്ത് പൊലീസ് നിരീക്ഷണം തുടരുകയാണ്.
Discussion about this post