കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ഗുണ്ടകളുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ബിജെപി പ്രവർത്തകന്റെ എൺപത്തിയഞ്ച് വയസ്സുകാരിയായ അമ്മയാണ് മരിച്ചത്. നോർത്ത് 24 പർഗാന ജില്ലയിലെ നിംത സ്വദേശിനിയാണ് മരിച്ചത്.
കഴിഞ്ഞ മാസമായിരുന്നു വയോധികയായ ശോഭാ മജുംദാറിന് തൃണമൂൽ ഗുണ്ടകളുടെ മർദ്ദനമേറ്റത്. ഇവരുടെ മകനും ബിജെപി പ്രവർത്തകനുമായ ഗോപാൽ മജുംദാറിനും മർദ്ദനമേറ്റിരുന്നു. മർദ്ദനത്തിൽ വൃദ്ധയുടെ മുഖത്തും ശരീരത്തും മാരകമായി പരിക്കേറ്റിരുന്നു.
ശോഭ മജുംദാറിന്റെ മരണ വാർത്ത പുറത്ത് വന്നതോടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ തെരുവിലിറങ്ങി. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന പ്രതിഷേധക്കാർ മമതയുടെ കോലം കത്തിക്കുകയും പോസ്റ്ററുകളിൽ കാർക്കിച്ച് തുപ്പുകയും ചെയ്യുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
https://twitter.com/i/status/1365978089927286785
Discussion about this post