കൊച്ചി: ക്രൈം എഡിറ്റർ ടി.പി. നന്ദകുമാർ എസ്‍ എൻ സി ലാവ്‍ലിൻ കള്ളപ്പണം സംബന്ധിച്ച പരാതിയിൽ കൂടുതൽ തെളിവു രേഖകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരായി. ഇത് മൂന്നാം തവണയാണ് തെളിവുകളുമായി നന്ദകുമാർ ഇഡിയുടെ അടുത്ത് എത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി, തോമസ് ഐസക്ക് എന്നിവർക്കെതിരെയുള്ള 90 ശതമാനം പ്രധാനപ്പെട്ട രേഖകൾ അന്വേഷണ സംഘത്തിനു കൈമാറിയതായി അദ്ദേഹം പറഞ്ഞു. മുഖ്യന്ത്രി പിണറായി വിജയന് 1000 കോടിയിലേറെ വരുന്ന വിദേശ നിക്ഷേപമുണ്ടെന്നു തെളിയിക്കുന്ന രേഖകളും, തോമസ് ഐസക്കിനെതിരെ ഉള്ളതുമായ രേഖകളാണ് കൈമാറിയത്. ആദ്യം ചോദ്യം ചെയ്യലിനും പിന്നീട് രേഖകൾ കൈമാറുന്നതിനുമായി രണ്ടു പ്രാവശ്യം അദ്ദേഹം ഹാജരായിരുന്നു. ഇനിയും 10 ശതമാനം രേഖകൾ കൂടി കൈമാറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സമൻസ് ലഭിച്ചതനുസരിച്ചായിരുന്നു ചൊവ്വാഴ്ച ഹാജരായത്. 2006ൽ ഡിആർഐക്ക് നന്ദകുമാർ നൽകിയ പരാതിയുടെ തുടർ നടപടി എന്ന നിലയിലാണ് ഇഡി രേഖകൾ പരിശോധിക്കുന്നത്.
Discussion about this post