തിരുവനന്തപുരം: പാർട്ടി സെക്രട്ടറി സ്ഥാനമൊഴിയാൻ ബിനീഷിനെതിരായ കേസും കാരണമായെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷണൻ. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ബിനീഷ് നിലവിൽ അന്വേഷണം നേരിടുന്നതെന്നും കോടിയേരി പറഞ്ഞു. മക്കൾക്കെതിരെയുള്ള ആരോപണം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും തിരിച്ചടിയാവും എന്നതിനാലാണ് താൻ സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. ഇതോടൊപ്പം തൻ്റെ ആരോഗ്യപ്രശ്നങ്ങളും സ്ഥാനമൊഴിയാനുള്ള തീരുമാനത്തിലേക്ക് നയിച്ചുവെന്നും സ്വകാര്യ മാധ്യമത്തോട് അദ്ദേഹം പറഞ്ഞു.
‘എൻ്റെ മക്കളാണെങ്കിലും അവർ ബിനീഷും ബിനോയിയും പ്രായപൂർത്തിയായവരാണ്. 36ഉം 38ഉം വയസ്സുള്ള കല്ല്യാണം കഴിഞ്ഞ് കുടുംബമായി വേറെ ജീവിക്കുന്നവരാണ്. എൻ്റെ നിയന്ത്രണത്തിൽ കഴിയുന്നവരല്ല. സ്വാഭാവികമായും ഒരു കരുതൽ ഇല്ലാതെ വരുമ്പോൾ ഇത്തരം പ്രശ്നങ്ങളുണ്ടാവും.‘ കോടിയേരി പറഞ്ഞു.
Discussion about this post