കൊല്ലം: 16 വയസ്സുകാരന്റെ നേർക്ക് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ 69കാരി പിടിയിൽ. കുളത്തൂപ്പുഴ മൈലമൂട് സ്വദേശിനിയായ 69 കാരിയെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.
ഒറ്റക്ക് താമസിക്കുന്ന സ്ത്രീ 16കാരനായ അയല്‍വാസി ബാലനെ കൂട്ടു കിടക്കാന്‍ വിളിക്കാറുണ്ടായിരുന്നു. അതിനിടെയാണ് ആണ്‍കുട്ടിയോട് സ്ത്രീ ലൈംഗിക അതിക്രമം കാട്ടിയതെന്ന് പൊലീസ് പറഞ്ഞു.
ലൈംഗികാതിക്രമത്തിന്റെ കാര്യം ആണ്‍കുട്ടി തന്നെ പുറത്ത് പറയുകയും പരാതി ഉയരുകയും ചെയ്തതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Discussion about this post