കണ്ണൂർ: മൻസൂർ വധക്കേസിൽ പ്രതിക്കൂട്ടിലായ സിപിഎം മാധ്യമങ്ങൾക്കെതിരെ തിരിയുന്നു. കേസുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ വ്യാജവാർത്ത നൽകുന്നുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ചാനലിന്റെ കണ്ണൂര്‍ ഓഫിസിലേക്ക് ഏപ്രില്‍ 15ന് മാര്‍ച്ച് നടത്തുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മരിക്കാത്തയാള്‍ മരിച്ചുവെന്നും ആത്മഹത്യ കൊലപാതകമാണെന്നും ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയെന്നാണ് സിപിഎം ആരോപിക്കുന്നത്. കൊന്നവരെ കൊല്ലുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന പ്രചാരണത്തിന് പിന്നിൽ വ്യാജവാർത്ത നൽകുന്ന മാധ്യമങ്ങളാണെന്നാണ് പാർട്ടിയുടെ നിലപാട്.
മന്‍സൂര്‍ വധക്കേസില്‍ നാലാം പ്രതിയായ ശ്രീരാഗ് തലശ്ശേരി സബ്ജയിലിലാണ്. എന്നാല്‍, ശ്രീരാഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ഏഷ്യാനെറ്റ് വാര്‍ത്ത വായിച്ചത്. പിന്നീട് തിരുത്തിയെങ്കിലും ആ വാര്‍ത്ത ഉയര്‍ത്തിക്കാട്ടി ചാനലിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് സിപിഎം തീരുമാനം.
Discussion about this post