കൊച്ചി: ന്യൂജനറേഷൻ സിനിമാ താരം മയക്കുമരുന്നും മാരകായുധങ്ങളുമായി പിടിയിൽ. ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെ നിരവധി മലയാള സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച എറണാകുളം സ്വദേശി പ്രസാദ്(39) ആണ് പിടിയിലായത്.
എറണാകുളം നേര്‍ത്തില്‍ നിന്നുമാണ് ഇയാൾ പിടിയിലായിരിക്കുന്നത്. ഹാഷിഷ് ഓയില്‍, ബ്രൂപിനോര്‍ഫിന്‍, കഞ്ചാവ് എന്നീ ലഹരിമരുന്നുകള്‍ക്കൊപ്പം മാരാകായുധങ്ങളും ഇയാളിൽ നിന്നും പിടികൂടിയിട്ടുണ്ട്.വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്.
മട്ടാഞ്ചേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിനിമാ മേഖലയുമായി ബന്ധപ്പെട്ട ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ് പ്രസാദ് എന്നാണ് സൂചന. മേഖലയിൽ കഞ്ചാവും മയക്കുമരുന്ന് ഇടപാടുകളും സജീവമാണെന്നും ഉന്നത സ്വാധീനമുള്ള ചില സംവിധായകർക്കും നടീനടന്മാർക്കും ഇവയിൽ പങ്കുണ്ടെന്നും മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
Discussion about this post