തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിവേഗത്തിൽ. ഒരു മാസത്തിനിടെ 111 ക്ലസ്റ്ററുകളാണ് സംസ്ഥാനത്ത് രൂപം കൊണ്ടത്. വന്‍തോതില്‍ രോഗികളുള്ള ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളുടെ എണ്ണം 15 ആയി.
കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം രോഗികള്‍ കുറഞ്ഞതോടെ ഇല്ലാതായ ക്ലസ്റ്ററുകള്‍ ഒറ്റയടിക്ക് വീണ്ടും ഉയരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടുതലുള്ള കോഴിക്കോട് തന്നെയാണ് ക്ലസ്റ്ററുകളുടെ എണ്ണവും കൂടുതല്‍. കോഴിക്കോട് നഗരസഭയിലെ 42ആം വാര്‍ഡ്, 65 വാര്‍ഡ്, കട്ടിപ്പാറ വടക്കുംമുറി 12 വാര്‍ഡടക്കം അടക്കം ജില്ലയില്‍ 6 ലാര്‍ജ് കമ്മ്യൂണിറ്റ് ക്ലസ്റ്ററുകള്‍. എല്ലാം ഈ മാസം രൂപം കൊണ്ടവ. മിക്കതും ആക്റ്റീവ് ക്ലസ്റ്ററുകള്‍.
കൊല്ലം കുലശേഖരപുരത്തെ വിവിധ വാര്‍ഡുകള്‍ ചേര്‍ന്ന ലാര്‍ജ് ക്ലസ്റ്ററില്‍ മാത്രം രോഗികളുടെ എണ്ണം 197 ആണ്. ഇതോടൊപ്പം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ക്ലസ്റ്ററുകളും പ്രാദേശികമായി പടര്‍ന്ന ലിമിറ്റഡ് ക്ലസ്റ്ററുകളും ചേര്‍ന്നാണ് 111 ക്ലസ്റ്ററുകള്‍.
സമ്പർക്ക വ്യാപനം ഉയർന്നതും ഉറവിടമില്ലാത്ത കേസുകള്‍ കൂടുന്നതുമാണ് ക്ലസ്റ്ററുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. സംസ്ഥാനത്താകെ ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനം കടന്നിരിക്കെ സ്ഥിതി അതീവ ഗുരുതരമാണ്. പരിശോധിക്കുന്നവരില്‍ നാലിലൊന്നും പോസിറ്റീവ് എന്ന നിലയിലേക്ക് സംസ്ഥാനത്തെ മൊത്തം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയാണ്.
Discussion about this post