കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 17 ലക്ഷം രൂപയുടെ സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി നസീർ പിടിയിലായി. ഷാര്‍ജയില്‍ നിന്നുമാണ് ഇയാള്‍ കണ്ണൂര്‍ എത്തിയതെന്ന് കസ്റ്റംസ് പറഞ്ഞു.
നസീറിന്റെ പക്കല്‍ നിന്നും 363 ഗ്രം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണത്തിന് വിപണിയില്‍ 17 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത നസീറിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് വ്യാപകമാണെന്ന് ആക്ഷേപം നിലവിലുണ്ട്. അടുത്തയിടെ സമാനമായ നിരവധി സംഭവങ്ങൾ ഇവിടെ ആവർത്തിച്ചിട്ടുണ്ട്.
Discussion about this post