കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ചു. ജനറൽ വാർഡിൽ പരമാവധി 2,645 രൂപ വരെ മാത്രമേ ഈടാക്കാവൂ എന്ന് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. ഒരു ദിവസം ജനറല്‍ വാര്‍ഡില്‍ ഒരു രോഗിക്ക് രണ്ട് പിപിഇ കിറ്റുകളുടെ വില മാത്രമേ ഈടാക്കാവൂ എന്നും നിബന്ധനയുണ്ട്.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതായി ഹൈക്കോടതി നേരത്തെ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ചികിത്സാ നിരക്ക് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയതായി വ്യക്തമാക്കുന്നത്.
രജിസ്‌ട്രേഷന്‍, കിടക്ക, നേഴ്‌സിങ് ചാര്‍ജ് തുടങ്ങിയവ അടക്കമുള്ളവ ഉള്‍പ്പെടെ 2645 രൂപ മാത്രമേ ജനറല്‍ വാര്‍ഡുകളില്‍ ഈടാക്കാവൂ എന്ന് വിജ്ഞാപനത്തിൽ പറയുന്നു. അതേസമയം സിടി സ്‌കാൻ അടക്കമുള്ള പരിശോധനകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനുള്ള അവസരം ആശുപത്രികൾക്ക് ലഭിക്കുമെന്ന് ആശങ്കയുണ്ട്.
എന്നാൽ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കോവിഡ് ചികിത്സ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ കോടതിയില്‍ വ്യക്തമാക്കി. ഇത് സർക്കാരും സ്വകാര്യ ആശുപത്രികളും തമ്മിൽ ഏറ്റുമുട്ടലിലേക്ക് നയിക്കപ്പെട്ടേക്കാം എന്നാണ് സൂചന.
Discussion about this post