ഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഓർമ്മയിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരം അര്‍പ്പിക്കുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോവിഡിനെതിരെയുള്ള പോരാട്ടം തുടരുന്നതിനിടെ, ബ്ലാക്ക് ഫംഗസ് പുതിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്ലാക്ക് ഫംഗസ് ബാധ പടരാതിരിക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വാക്‌സിനേഷന്‍ ദൗത്യം കൂട്ടായ ഉത്തരവാദിത്തമാണ്. ബ്ലാക്ക് ഫംഗസ് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ജാഗ്രത കൈവിടരുതെന്ന് അദ്ദേഹം ആവർത്തിച്ചു. കോവിഡില്‍ നിന്ന് രോഗമുക്തി നേടിയവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നത്. ബ്ലാക്ക് ഫംഗസ് ബാധ പടരാതിരിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്വന്തം ലോക്‌സഭ മണ്ഡലമായ വാരണാസിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post