സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയ വിഷയത്തിൽ പ്രതികരണവുമായി ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്. ‘കേരളത്തിൽ ലോക്ക് ഡൌൺ മെയ് 30 വരെ നീട്ടിയ വാർത്ത വായിച്ചു വളരെ വേദനിക്കുന്നു. ഇനിയും ലോക്ക്ഡൗൺ വേണ്ടായിരുന്നു. നിയന്ത്രണം കർശനം ആക്കിയാൽ മതിയാരുന്നു.‘ സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.
ഇതിപ്പോൾ രാഷ്ട്രീയക്കാർക്കും, സർക്കാർ ജോലിക്കാർക്കും, ചാനൽ മാധ്യമ പ്രവർത്തകർക്കും പണക്കാർക്കും , വൻകിട കച്ചവടക്കാർക്കും ഒരു പ്രശ്നമല്ല .മാസാ മാസം ശമ്പളം കിട്ടും .പക്ഷെ ദിവസ കൂലിക്കു പണിയെടുക്കുന്നവന്റെ അവസ്ഥ ആലോചിച്ചു നോക്കൂവെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
കേരളത്തിൽ ലോക്ക് ഡൌൺ മെയ് 30 വരെ നീട്ടിയ വാർത്ത വായിച്ചു വളരെ വേദനിക്കുന്നു .
ഇനിയും ലോക്കഡോൺ വേണ്ടായിരുന്നു . നിയന്ത്രണം കർശനം ആക്കിയാൽ
മതിയാരുന്നു.
ഇതിപ്പോൾ രാഷ്ട്രീയക്കാർക്കും, സർക്കാർ ജോലിക്കാർക്കും, ചാനൽ മാധ്യമ പ്രവർത്തകർക്കും പണക്കാർക്കും , വൻകിട കച്ചവടക്കാർക്കും ഒരു പ്രശ്നമല്ല .മാസാ മാസം ശമ്പളം കിട്ടും .പക്ഷെ ദിവസ കൂലിക്കു പണിയെടുക്കുന്നവന്റെ അവസ്ഥ ആലോചിച്ചു നോക്ക് .
ക്ഷീര കർഷകരിൽ പലരും ലോക്ക് ഡൌൺ തുടങ്ങിയതോടെ വൻ പ്രതിസന്ധിയിലാണ് . പാൽ കൊടുക്കുവാൻ പറ്റുന്നില്ല . വെറുതെ പാൽ ഒഴുക്കി കളയേണ്ട ഗതികേട് . സൊസൈറ്റികൾ പലതും വാങ്ങുന്നില്ല . ബാങ്ക് ലോൺ ഒക്കെ എടുത്തു പശുവിനെ വാങ്ങിച്ച പാവം കർഷകർ ഇനി എന്ത് ചെയ്യും . ?
ഓട്ടോ ഡ്രൈവർമാരും , കൂലിപ്പണിക്കാരും ,
വാടകക്ക് താമസിക്കുന്നവരും ചെറുകിട കച്ചവടക്കാരും കടകളിൽ നിക്കുന്ന സാധാരണക്കാരും, ബസ് തൊഴിലാളികളും , ടാക്സി ഡ്രൈവർമാരും ഒക്കെ എങ്ങനെ ജീവിക്കും . ?
കൂലിപ്പണിക്കാരുടെ അവസ്ഥ പരിതാപകരം ആണ് . ലോക്ക് ഡൗൺ കഴിഞ്ഞു വരുമ്പോഴേക്കും മഴ തുടങ്ങും പിന്നെ പണിയും കിട്ടാതാകും . അതുപോലെ വിവിധ ആവശ്യങ്ങൾക്ക് ബാങ്ക് ലോൺ എടുത്തവരുടെ അവസ്ഥ കഷ്ടം ആകും, പലിശ, കൂടി കൂടി സാധാരണക്കാരന്റെ നടു ഒടിയും.
ലോക്ക് ഡൌൺ നീട്ടി നീട്ടി, ഒടുവിൽ ഒരു കഷ്ണം കയറിലേക്ക് കഴുത്തു നീട്ടണ്ട അവസ്ഥ പാവപെട്ടവർക്കു ഉണ്ടാകില്ലെന്ന് കരുതാം .
(വാൽകഷ്ണം … ഇങ്ങനെ പോയാൽ ആളുകൾ മരണമടയുന്നത് കൊറോണാ കൊണ്ടാകില്ല .
പട്ടിണി കൊണ്ടും മാനസിക സമ്മർദ്ദം കൊണ്ടാകും …)
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
https://www.facebook.com/santhoshpandit/posts/4177459238974971
Discussion about this post