എ കെ 47 തോക്കുകളും 3000 കോടിയുടെ മയക്കുമരുന്നും പിടികൂടിയത് ലക്ഷദ്വീപിൽ നിന്നാണ്. പിടിയിലായത് പാകിസ്ഥാനികളും പിടികൂടിയത് ലക്ഷദ്വീപിൽ നിന്നുമായത് കൊണ്ട് രാജ്യദ്രോഹം ന്യായീകരിക്കപ്പെടരുതെന്ന് സന്തോഷ് പണ്ഡിറ്റ്. ലക്ഷദ്വീപിൽ നിന്നും ആയുധങ്ങളും മയക്കുമരുന്നുകളുമായി പാകിസ്ഥാൻ സ്വദേശികൾ പിടിയിലായതിന്റെ മനോരമ ഓൺലൈൻ വാർത്താ ലിങ്ക് ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ടായിരുന്നു പണ്ഡിറ്റിന്റെ പ്രതികരണം.
‘കുറച്ചു ദിവസം മുമ്പുള്ള വാർത്ത ആണേ ..
നിരവധി AK47 തോക്കുകളും , 3000 കോടി രൂപയുടെ മൂല്യമുള്ള 300 kg ഹെറോയിനും , ആയിര കണക്കിന് തോക്കിന്റെ തിരകളും ലക്ഷദ്വീപിന്റെ സമീപം പിടികൂടി .
കൂടുതൽ അന്വേഷണത്തിനായി വൻകരയിലെത്തിക്കുമെന്നും കോസ്റ്റ്ഗാർഡും നാവികസേനയും അറിയിച്ചു. പാക്കിസ്ഥാനിൽ നിന്നു ലഹരിമരുന്നു പുറങ്കടലിലെത്തിച്ചു കപ്പലുകളിലേക്കു കൈമാറുന്ന ബോട്ടുകളാണു പിടികൂടിയതെന്നു സൂചനയുണ്ട്.‘
ഇതോടൊപ്പം പ്രസ്തുത വാർത്തയുടെ ലിങ്കും അദ്ദേഹം പങ്കു വെച്ചിരുന്നു. അതിന് താഴെ രാജ്യദ്രോഹികളെ ന്യായീകരിക്കുന്ന നിരവധി കമന്റുകൾ വന്നിരുന്നു. അതിനുള്ള പണ്ഡിറ്റിന്റെ മറുപടി ഇപ്രകാരമായിരുന്നു; ‘ ലക്ഷദ്വീപിന്റെ അടുത്ത് നിരവധി AK47 തോക്കുകളും , 3000 കോടി രൂപ വിലമതിക്കുന്ന 300 KG മയക്കു മരുന്നും പിടിച്ചതിന്റെ ഒരു ചാനെൽ ന്യൂസ് ലിങ്ക് ഇട്ടതിൽ വേദനിച്ചു കുറെ പേര് എന്നെ വിമര്ശിക്കുന്നുണ്ടേ ? ആ തീവ്രവാദികളെ പിടിച്ചത് പണ്ഡിറ്റ് അല്ല . പിടിക്കപ്പെട്ടത് പാകിസ്ഥാൻ കാരായതു കൊണ്ട്, വാർത്തക്ക് ലക്ഷദ്വീപ് ബന്ധം ഉള്ളത് കൊണ്ടും രാജ്യദ്രോഹ കുറ്റങ്ങളെ ദയവു ചെയ്തു ആരും ന്യായീകരിക്കരുത് . കള്ളക്കടത്തിന് എതിർത്തില്ലേലും മിണ്ടാതെ ഇരിക്കണം .
ലക്ഷദ്വീപിലും ഇന്ത്യയിലെ എല്ലാ നിയമങ്ങളും ബാധകമാണ് . ഓർക്കുക .‘
https://www.facebook.com/santhoshpandit/posts/4186496064737955












Discussion about this post