തിരുവനന്തപുരം: കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുല്‍ ഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന ആക്ഷേപത്തില്‍ പരിഹാസവുമായി സിപിഎം നേതാവ് പി ജയരാജൻ. രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ‘കാശ് അണ്ണന്‍ തരും’ എന്ന് ക്യാപ്ക്ഷനോടെ വാര്‍ത്ത ഫേസ്ബുക്കിൽ പങ്ക് വെച്ചായിരുന്നു ജയരാജന്റെ പരിഹാസം.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഫൈബ്രുവരി മാസത്തില്‍ കൊല്ലത്തെത്തിയ രാഹുല്‍ താമസിച്ചിരുന്ന കൊല്ലം ബീച്ച് ഓര്‍ക്കുട്ടില്‍ വാടക ഇനത്തില്‍ ആറ് ലക്ഷം രൂപയോളം നല്‍കാനുണ്ടെന്ന വാർത്ത പുറത്തു വന്നത് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും വലിയ നാണക്കേടുണ്ടാക്കിയിരുന്നു. സംഭവം കോൺഗ്രസിനുള്ളിൽ കലാപത്തിന് കാരണമായിട്ടുണ്ട്. മത്സ്യത്തൊഴിലാളി സംഗമത്തിനായി എഐസിസിയില്‍ നിന്നും കെപിസിസിയില്‍ നിന്നും ലഭിച്ച ലക്ഷങ്ങള്‍ പിന്നെ എവിടെപ്പോയി എന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
രാഹുല്‍ഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടല്‍മുറിയുടെ വാടക അടച്ചില്ലെന്ന കോണ്‍ഗ്രസ് ന്യൂനപക്ഷ സെൽ ജില്ലാ സെക്രട്ടറി മുഹമ്മദ് മുബാറക്ക് മുസ്തഫയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് തിരി കൊളുത്തിയത്. ലക്ഷങ്ങള്‍ പിരിച്ചിട്ടും, മത്സ്യത്തൊഴിലാളി സംഗമത്തിനായി നിര്‍മിച്ച സ്റ്റേജിനും ഉപയോഗിച്ച മൈക്ക് സെറ്റിനും പണം നല്‍കിയില്ലെന്ന് പോസ്റ്റില്‍ പറയുന്നു. 6 ലക്ഷം രൂപ നല്‍കാനുണ്ടെന്നാണ് ആക്ഷേപം.
Discussion about this post